വിശാഖപട്ടണം : ക്ഷേത്രവിഗ്രഹങ്ങൾ തകർത്ത ശേഷം ഗ്രാമത്തെ മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്ന വിവാദ പ്രസ്താവന നടത്തിയ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. കാക്കിനട സ്വദേശി പ്രവീൺ ചക്രബർത്തിയാണ് അറസ്റ്റിലായത്. ഗൂണ്ടൂർ സ്വദേശി ലക്ഷ്മി നാരായണയുടെ പരാതിയിലാണ് നടപടി.
2019 -ൽ സോഷ്യൽ മീഡിയിൽ പങ്കുവെച്ച വീഡിയോയിൽ പ്രവീൺ ചക്രബർത്തി നടത്തിയ പ്രസ്താവനയാണ് പരാതിയ്ക്ക് ആധാരം. ഗ്രാമം മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നും, ഇതിന്റെ ഭാഗമായി മുഴുവൻ ക്ഷേത്രത്തിലെയും വിഗ്രഹങ്ങൾ തകർക്കുമെന്നുമായിരുന്നു പരാമർശം. ക്രിസ്ത്യൻ മതത്തിലേക്ക് ആകർഷിക്കുന്നതിനായി ആളുകളെ ആദ്യം ക്രിസ്തുവചനങ്ങൾ പഠിപ്പിക്കും. ഏവരും ക്രിസ്തുവിന്റെ വചനങ്ങളിൽ ആകൃഷ്ടരാകുന്നതോടെ ഗ്രാമം മുഴുവൻ ക്രിസ്ത്യൻ ഗ്രാമമായി മാറുമെന്നും പ്രവീൺ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് വിഗ്രഹങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രവീൺ ചക്രബർത്തിയ്ക്ക് നേരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments