![](/wp-content/uploads/2021/01/pig.jpg)
തെന്മല: അച്ചൻകോവിലിൽ ക്ഷേത്രദർശനത്തിനെത്തിയ വ്യാപാരിയെ കാട്ടുപന്നി കുത്തി പരുക്കേൽപിച്ചു. കൊല്ലം സ്വദേശി വെങ്കിടാചലത്തെ(68) ആണ് പന്നി ആക്രമിച്ചത്. ബുധൻ രാത്രി 10.30ന് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.
ക്ഷേത്രത്തിൽ ഇന്നലെ നടന്ന അന്നദാനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടി ഊട്ടുപുരയിലേക്ക് പോകുമ്പോഴാണ് വെങ്കിടാചലത്തിനെ പന്നി ആക്രമിച്ചത്. കുത്തു കൊണ്ട വെങ്കിടാചലത്തിന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്. ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രിയായാൽ കാട്ടുപന്നിയുടെ ശല്യം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
Post Your Comments