Latest NewsKeralaNewsIndia

കേരള ബജറ്റ് 2021: ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടി തോമസ് ഐസക്, റെക്കോർഡ് സമയം

2016 ഫെബ്രുവരിയിൽ കെ.എം.മാണി രാജിവച്ചതിനെ തുട‍ർന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടത്

ബജറ്റ് അവതരണത്തിൽ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടി ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണം മൂന്നു മണിക്കൂർ പിന്നിട്ടു. 3 മണിക്കൂർ 18 മിനിട്ടാണ് അദ്ദേഹമെടുത്തത്. 2.54 മണിക്കൂ‍ർ എന്ന ഉമ്മൻ ചാണ്ടിയുടെ റെക്കോർഡാണ് മറികടന്നത്. 2016 ഫെബ്രുവരിയിൽ കെ.എം.മാണി രാജിവച്ചതിനെ തുട‍ർന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടത്. ഈ റെക്കോർഡ് ആണ് തോമസ് ഐസക് തിരുത്തിയത്.

അതേസമയം, വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് തലസ്ഥാനത്ത് ഭവന സമുച്ചയം നിർമ്മിക്കും. ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ തുക 1000 രൂപ വർധിപ്പിക്കും. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തുമെന്നും ബജറ്റിൽ പറയുന്നു.

Also Read: കൈക്കൂലി വാങ്ങിയ കേസിൽ സ്വന്തം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സിബിഐ

സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 75,000 ൽ നിന്ന് ഒരു ലക്ഷമാക്കും. കശുവണ്ടി തൊഴിലാളികൾക്കു ഗ്രാറ്റുവിറ്റി നൽകാൻ 60 കോടി. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി.കാർഷികമേഖലയിൽ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കും.

കാരുണ്യപദ്ധതിയിൽ വയോജനങ്ങൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചുനല്‍കും. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിക്കും. ഇത് ഏപ്രിൽ മാസം മുതൽ നൽകി തുടങ്ങും. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ 2021 ഫെബ്രുവരിയിൽ ആരംഭിക്കും.

Also Read: കേരള ബജറ്റ് 2021: വീരേന്ദ്രകുമാർ സ്മാരകത്തിന് 5 കോടി, വിവേകാനന്ദ പ്രതിമയ്ക്ക് 25 ലക്ഷം!

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി പ്രഖ്യാപിച്ചു. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്ന് ധനമന്ത്രി. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button