തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ കൊറോണകാലത്തെ ബജറ്റ് . റബ്ബറിന്റെ തറവില കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.
Read Also : കേരള ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
റബ്ബറിന്റെ താങ്ങുവില 170 രൂപയായി ഉയര്‍ത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ത്തി.
കാര്‍ഷികനിയമഭേദഗതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ഉന്നയിച്ചത്. കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ് പുതിയ കാര്‍ഷികനിയമഭേദഗതികളെന്ന് തോമസ് ഐസക് പറഞ്ഞു. കോവിഡ് പ്രതിസന്ധി നിയോലിബറല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഉള്ള സമയമായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. ദുര്‍ബലമായ ഉത്തേജകപാക്കേജ് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡ് കാലത്ത് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Post Your Comments