CinemaMollywoodLatest NewsKeralaNewsIndiaEntertainment

‘മുസ്ളിം സമുദായത്തെ കൊന്നൊടുക്കുന്ന ടൈപ്പ് സിനിമകൾക്ക് മാത്രം പ്രദർശനാനുമതി‘; എല്ലാത്തിനും പിന്നിൽ കമൽ

കേരളത്തിൽ നിർമ്മിക്കുന്ന കലാമൂല്യം ഉള്ള സിനിമകൾ കമൽ വന്നതിന് ശേഷം പ്രദർശനത്തിന് അനുമതി കിട്ടിയിട്ടില്ല

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി സംവിധായകൻ കമൽ എത്തിയതു മുതൽ കേരളത്തിൽ നിർമ്മിക്കുന്ന കലാമൂല്യം ഉള്ള സിനിമകൾക്ക് ഐ എഫ് എഫ് കെയിൽ പ്രദർശനാനുമതി ലഭിക്കാറില്ലെന്ന് സ്ഥിരമായി ചലച്ചിത്രമേളയ്ക്ക് പോകുന്ന ഉഷ ടി ടി വെളിപ്പെടുത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഉഷയുടെ വെളിപ്പെടുത്തൽ. പോസ്റ്റ് ഇങ്ങനെ:

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഐ എഫ് എഫ് കെ വർഷങ്ങളായി സ്ഥിരം പോകുന്ന ഞാൻ ചില സത്യങ്ങൾ പറയാം.

കേരളത്തിൽ നടത്തുന്ന ഈ മേളയിൽ കേരളത്തിൽ നിർമ്മിക്കുന്ന കലാമൂല്യം ഉള്ള സിനിമകൾ കമൽ വന്നതിന് ശേഷം പ്രദർശനത്തിന് അനുമതി കിട്ടിയിട്ടില്ല.

എത്രയോ നല്ല സിനിമകൾ ഉണ്ടായിട്ടുപോലും വിധു വിൻസെൻ്റിന്റെ ഒരു മൂല്യവും ഇല്ലാത്ത സിനിമയ്ക്ക് അവാർഡ് നൽകി.

കാബോഡി സ്കേപ്പ് പോലുള്ള സിനിമകൾക്ക് 4 തിയേറ്റർ വരെ നൽകുക: കാരണം ആ സിനിമയിൽ ക്ളൈമാക്സ് ഹനുമാൻ സ്വാമിക്ക് ലിംഗം വരച്ച് കൈയിൽ കാസിറ്റും താഴെ ആർ എസ് എസ് പോലെ ട്രൗസർ ഇട്ടവർ പട്ടം പറത്തുന്നതാണ്.

കലാമൂല്യമുള്ള സിനിമകൾക്ക് തിയേറ്റർ വളരേ കുറവ് നൽകുക.

മറ്റ് രാജ്യങ്ങളിൽ നിന്നും സെലക്ട് ചെയ്യുന്ന സിനിമകൾ മുഴുവനും ഇന്ത്യാ വിരുദ്ധ അല്ലെങ്കിൽ ഹിന്ദുക്കൾ ഉപദ്രവകാരികൾ ആണെന്ന് ഊന്നി കാണിക്കുന്ന സിനിമകളാണ്.

മറ്റ് പടങ്ങൾ, ക്രിസ്ത്യാനികൾ മുസ്ളിം സമുദായത്തെ കൊന്നൊടുക്കുന്ന മാതിരിയുള്ള സിനിമകൾ.

സാംസ്കാരിക പൈതൃകങ്ങൾ പുറത്ത് സ്റ്റേജിൽ പ്രദർശിപ്പിക്കുമ്പോൾ അത് കേൾക്കാൻ സാധിക്കാത്ത വിധത്തിൽ തൊട്ട് ഇപ്പുറത്ത് ഡെലിക്കേറ്റ് പാസ് വരെ ഇല്ലാത്തവർ പാത്രം വരെ കൊട്ടികൂത്താട്ടുക: സംസ്കാരിക പരിപാടി കാണാൻ ഇരിക്കുന്നവർ ഫോറിനേഴ്സ് ആണെന്ന് ഓർക്കണം.

Also Read: ‘അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്​സിന്‍’; തെരെഞ്ഞെടുപ്പ് തന്ത്രവുമായി മായാവതി

മൊത്തത്തിൽ ലോകരാജ്യങ്ങളുടെ മുന്നിൽ ഭാരതം വൃത്തികെട്ട, സംസ്കാരം ഇല്ലാത്ത ഒരു രാജ്യമാണെന്ന് കാണിക്കുക അതാണ് കമൽ അധികാരത്തിൽ വന്നതിന് ശേഷം ഐ എഫ് എഫ് കെയിൽ നടക്കുന്നത്.

ഈ സത്യങ്ങൾ ഞാൻ തുറന്നു പറഞ്ഞതിന് സൈബർ അറ്റാക്ക് നടത്തിയവരാണ്. എന്നെ ഇല്ലാതാക്കാൻ.

നന്മയുള്ള സിനിമകൾ കാണാം എന്ന് കരുതി ഐ എഫ് എഫ് കെയിൽ പോകുന്നവർക്ക് തെറ്റി. അവിടെ മാർക്കിസ്റ്റ് പാർട്ടിക്കാരുടെ വിളയാട്ട കേന്ദ്രമാണ്. അതിന് ചുക്കാൻ പിടിക്കുന്നത് കമാലുദ്ദീന്ന് എന്ന ഡയറക്ടർ കമലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button