KeralaNews

ഇടത്-വലത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്ന പരീക്ഷണത്തിനൊരുങ്ങി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്നു

കേന്ദ്രത്തിൻ്റെ ഇടപെടലുകൾ ഈ പരീക്ഷണത്തിന് പിന്നിലുണ്ടാവും എന്നാണ് സൂചനകൾ

തിരുവനന്തപുരം: 2021 ൽ നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കളം നിറയാൻ ‘സ്വതന്ത’ പരീക്ഷണവുമായി ബിജെപി. ജനസമ്മിതിയുള്ള സ്വതന്ത്രരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും സ്ഥാനാർത്ഥികളാക്കാനാണ് നീക്കം. ഇതിന് വേണ്ടി കേരളത്തിന് വേണ്ടി പ്രത്യേക തന്ത്രങ്ങളും പദ്ധതികളും കേന്ദ്ര നേതൃത്വം തയ്യാറാക്കുകയാണ്. കേന്ദ്രത്തിൻ്റെ ഇടപെടലുകൾ ഈ പരീക്ഷണത്തിന് പിന്നിലുണ്ടാവും എന്നാണ് സൂചനകൾ.

Also related: പേരിൽ നിന്നും ‘ബാങ്ക് ‘ മാറ്റാൻ കാർഷിക സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം

മുൻ ഡിജിപിമാരായ ടിപി സെൻകുമാറും ജേക്കബ് തോമസും അടക്കം നിരവധി പേർ ഈ കാറ്റഗറിയിലുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച മുൻ പി എസ് സി ചെയർമാൻ കെഎസ് രാധാകൃഷ്ണനും ഇക്കുറിയും മത്സരത്തിന് കാണും. ആലപ്പുഴ ജില്ലയിലെ ജയ സാധ്യത ഏറ്റവും കൂടിയ മണ്ഡലത്തിൽ തന്നെ രാധാകൃഷ്ണനെ മത്സരിപ്പിച്ചേക്കും. സിവി ആനന്ദബോസും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Also related: ഡിസ്റ്റിലറി മുതലാളിമാർക്ക് ഇടനിലനിന്നത് പിണറായി വിജയൻ , ചർച്ച നടന്നത് എകെജി സെൻ്ററിൽ

ജയ സാധ്യതയുള്ള മണ്ഡലങ്ങൾ പൊതു സ്വതന്ത്രർക്ക് വേണ്ടി മാറ്റിവെക്കുമ്പോൾ പാർട്ടിയിലെ പ്രമുഖർക്ക് അവസരം ഉറപ്പാക്കണം എന്ന വെല്ലുവിളിയും പാർട്ടിക്ക് മുന്നിലുണ്ട്. കഴക്കൂട്ടത്ത് കേന്ദ്ര മന്ത്രി വി മുരളിധരൻ മത്സരിക്കണമോ വേണ്ടയോ എന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു നൽകിയിരിക്കുകയാണ്. ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മണ്ഡലം ഏത് എന്ന കാര്യത്തിൽ വ്യക്തത ഉടൻ ഉണ്ടാകും എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button