Latest NewsKeralaNattuvarthaNews

സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തി ; ചീമേനിയിൽ റീപോളിംഗ് വേണമെന്ന് യു ഡി എഫ്

ചെ​റു​വ​ത്തൂ​ര്‍: വ്യാപകമായി സി പി എം കള്ളവോട്ട് നടത്തിയെന്ന് യു ഡി എഫ് ആരോപിക്കുന്നു. ക​യ്യൂ​ര്‍ – ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലാണ് വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്തിരിക്കുന്നതെന്നാണ് യു.​ഡി. എ​ഫ് ആരോപിക്കുന്നത്. റീ​പോ​ളി​ങ്​ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശശ്യം ഇതിനോടകം തന്നെ യു.​ഡി.​എ​ഫ് ഉ​ന്ന​യി​ച്ചിട്ടുമുണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്ത്‌ ന​മ്ബ​ര്‍ 36, 37 എ​ന്നി​വ​യി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. ഗ​ള്‍​ഫി​ലു​ള്ള 11 ആ​ള്‍​ക്കാ​രു​ടെ​യും ഒ​രു മ​ര്‍​ച്ച​ന്‍​റ്​ നേ​വി​ക്കാ​ര​‍ന്റെയും വോ​ട്ടു​ക​ളാ​ണ് സി.പി.എം ചെ​യ്ത​താ​യി യു.​ഡി.​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.
ഇ​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി മു​മ്ബാ​കെ പ​രാ​തി​യും ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Also Read:ലക്ഷ്മിക്ക് എണീറ്റ് നടക്കാൻ പോലും വയ്യ, എങ്ങനെ നടന്ന ആളാണ്: ബാലഭാസ്കറിൻ്റെ ഭാര്യയുടെ അവസ്ഥ വെളിപ്പെടുത്തി ഇഷാൻ ദേവ്

ഗ​ള്‍​ഫി​ലു​ള്ള​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ബ​ന്ധു​ക്ക​ളെ സ്വാ​ധീ​നി​ച്ച്‌ സം​ഘ​ടി​പ്പി​ച്ചാ​ണ് എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​തി​മൂ​ന്നോ​ളം പേ​രു​ടേ​ത് ര​ണ്ട് ബൂ​ത്തി​ല്‍ മാ​ത്രം ക​ണ്ടെ​ത്തി. ഇ​ങ്ങ​നെ ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​‍െന്‍റ ആ​രോ​പ​ണം.
പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​റെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പാ​ര്‍​ട്ടി ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്‍.​ഡി.​എ​ഫ് ക​ള്ള​വോ​ട്ട് ചെ​യ്ത​ത്. തു​ട​ക്ക​ത്തി​ല്‍ ഏ​ജ​ന്‍​റു​മാ​ര്‍ എ​തി​ര്‍​ത്തു​വെ​ങ്കി​ലും അ​വ​രെ​യും ഇ​ട​തു ഏ​ജ​ന്‍​റു​മാ​ര്‍ നി​ശ്ശ​ബ്​​ദ​രാ​ക്കി​യ ശേ​ഷ​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ഈ ​ബൂ​ത്തി​ലെ വെ​ബ്കാ​മ​റ പ​രി​ശോ​ധി​ച്ച്‌ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് യു.​ഡി.​എ​ഫി​െന്‍റ ആ​വ​ശ്യം.

സ്ലി​പ് കൊ​ടു​ത്ത ബി.​എ​ല്‍.​ഒ, വോ​ട്ട​ര്‍​മാ​രെ താ​ര​ത​മ്യം ചെ​യ്ത പോ​ളി​ങ്​ ഓ​ഫി​സ​ര്‍, വോ​ട്ട​റാ​ണ് എ​ന്ന് സ​മ​ര്‍​ഥി​ച്ച ഏ​ജ​ന്‍​റു​മാ​ര്‍ ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് വേ​ണ്ടി​യാ​ണ് യു.​ഡി.​എ​ഫ് റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍​ക്ക്‌ പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്. വോ​ട്ടെ​ണ്ണു​ന്ന വേ​ള​യി​ല്‍ മാ​ത്ര​മേ ക​ള്ള​വോ​ട്ട് ചെ​യ്തു​വോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന​താ​ണ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button