കട്ടപ്പന : മദ്യം വാങ്ങാനെത്തിയ ആള്‍ കട്ടപ്പന ബിവറേജ്‌സ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ കുത്തി . ജീവനക്കാരനായ നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് എബ്രഹാമിനാണ് കുത്തേറ്റത് . തങ്കമണി സ്വദേശി പ്രദോഷ് ആണ് പൊട്ടിയ ബിയര്‍കുപ്പികൊണ്ട് ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചത് . സന്തോഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : ഭർത്താവിനെ ഉപേക്ഷിച്ച് മകനെ വിവാഹം കഴിച്ച് മുപ്പത്തഞ്ചുകാരി ; ചിത്രങ്ങൾ വൈറൽ
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടക്കുന്നത് . ബ്രാന്‍ഡ് മാറി പ്രിന്റ് ചെയ്തതിന്റെ പേരില്‍ ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച് നല്‍കിയെന്നും പിന്നീട് പ്രകോപിതനായ യുവാവ് മദ്യക്കുപ്പി പൊട്ടിച്ച് ജീവനക്കാരനെ കുത്തുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു .
Post Your Comments