ചെന്നൈ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരെ നശിപ്പിക്കാൻ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ കര്‍ഷകരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷക സമരത്തില്‍ താന്‍ അഭിമാനിക്കുന്നു. പഞ്ചാബിലെ യാത്രയില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുമെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments