ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളുടെ പ്രധാനമന്ത്രിയോ അതോ ബിസിനസുകാരുടെ പ്രധാനമന്ത്രിയോ എന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി . കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രണ്ടോ മൂന്നോ ബിസിനസുകാരുടെ പ്രധാനമന്ത്രിയാണോ നരേന്ദ്ര മോദി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
Read Also : ‘ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിൻ കവർ ഗേൾ ആകാൻ; കോവിഡ് വ്യാപനം അടിമുടി താറുമാറായി’
കര്‍ഷകര്‍ക്കൊപ്പമാണ് താന്‍ കര്‍ഷകരുടെ സമരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടി വരും. പഞ്ചാബിലെ യാത്രയില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിക്കും. അതിര്‍ത്തിയില്‍ ചൈനീസ് അധിനിവേശം നടക്കുമ്പോഴും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
Post Your Comments