Latest NewsKeralaNews

വിദേശത്തുനിന്ന് ജോലിപോയി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ കൈത്താങ്ങ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടികളുടെ സഹായം

തിരുവനന്തപുരം: വിദേശത്തുനിന്ന് ജോലിപോയി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ കൈത്താങ്ങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടികളുടെ സഹായം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ജനുവരി ഒന്നിനു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്.

Read Also : റെക്കോർഡ് നേട്ടം കൈവരിച്ച് പ്രധാനമന്ത്രി ജന്‍ ഔഷധി‍ മെഡിക്കൽ ഷോപ്പുകൾ, ജനങ്ങള്‍ ലാഭിച്ചത് 3000 കോടി രൂപ ‍

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈന്‍ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റിന്റെ ‘ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേയ്‌സു’മായി (ജെം) ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു. കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങള്‍ക്ക് കോവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button