KeralaLatest NewsNewsIndia

ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വപ്ന സുരേഷ് എങ്ങനെ ബെംഗളൂർ എത്തി? – മുഖ്യമന്ത്രിയുടെ വിശദീകരണം

ആർക്കും എന്തും പറയാമെന്ന് ആയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സരിത്തിനേയും എൻ ഐ എ പിടികൂടിയത് ബെംഗളൂരുവിൽ നിന്നാണ്. ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യാനാകില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക്ക് ഡൗൺ സമയത്ത് സ്വപ്ന എങ്ങനെ ബെംഗളൂർ എത്തിയെന്ന് പല കോണുകളിൽ നിന്നായി ചോദ്യങ്ങളുയർന്നിരുന്നു. ആ വിഷയത്തിൽ ദേശീയ ഏജൻസികളാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ‘ദേശീയ ഏജൻസികൾ അന്വേഷിക്കുകയല്ലേ? അന്വേഷിക്കട്ടെ. എങ്ങനെ ബംഗളൂർ എത്തിയെന്നും ആരാണ് അവരെ സഹായിച്ചതെന്നും വ്യക്തമാക്കട്ടെ. അന്വേഷണം നടക്കുകയല്ലേ?’ മുഖ്യൻ പറഞ്ഞു.

Also Read: താനൊരു പ്രത്യേക ജനുസാണെന്ന് മുഖ്യമന്ത്രി, ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്ന് ചെന്നിത്തല

‘മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം വന്നപ്പോൾ ഓടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല’ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നവോത്ഥാന നായകൻ ഇന്ന് അധോലോക നായകനായെന്ന് പി ടി തോമസ് എം.എൽ.എയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പിണറായി ധൃതരാഷ്ട്രരെപ്പോലെ പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന് പി.ടി.തോമസ് എംഎൽഎ ആരോപിച്ചു. സ്വപ്നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തോ?. സ്വര്‍ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുന്നു എന്നായിരുന്നു പി ടി തോമസ് ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button