NattuvarthaKerala

മാലിന്യം കുമിഞ്ഞുകൂടി വാഴക്കുളം കനാൽ

ചെളി അടിഞ്ഞുകൂടിയതിനാൽ പമ്പിങ്‌ സമയത്ത് കനാൽ പലയിടത്തും കവിഞ്ഞൊഴുകുകയാണ്

പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ കനാലിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു. ഇവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെളി അടിഞ്ഞുകൂടിയതിനാൽ പമ്പിങ്‌ സമയത്ത് കനാൽ പലയിടത്തും കവിഞ്ഞൊഴുകുകയാണ്. മാലിന്യം കനാലിൽ തള്ളുന്നത് തടയുന്നതിനായി ആവശ്യമായ ഭാഗങ്ങളിൽ ഇരുമ്പുവേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

മുടിക്കൽ സ്കൂൾ ജങ്‌ഷനിലെ കലുങ്കുകൾക്ക് സമീപമാണ് അത്യാവശ്യമായി സംരക്ഷണവേലികൾ സ്ഥാപിക്കേണ്ടത്. വാഹനങ്ങളിൽനിന്ന് മാലിന്യം കനാലിലേക്ക്‌ വലിച്ചെറിയുന്നത് തടയാൻ ഇതുവഴി സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button