ഭോപ്പാല്‍: രാജ്യത്ത് കേന്ദ്ര സർക്കാർ വിവാഹപ്രായം ഉയര്‍ത്തുന്നതിനെചൊല്ലിയുള്ള കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. മദ്ധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സജ്ജന്‍ വെര്‍മയുടേതാണ് പരാമര്‍ശം. പതിനഞ്ചാം വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാന്‍ കഴിയും. പിന്നെ എന്തിനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് എന്നായിരുന്നു സജ്ജന്‍ കുമാറിന്റെ ചോദ്യം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുള്ള മറുപടിയാണ് വിവാദമായത്. ശിവരാജ് സിംഗ് ഡോക്ടറാണോ എന്നും എം.എല്‍.എ പരിഹസിച്ചു.
എന്നാൽ നാരി സമ്മാന്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുവെന്നും സജ്ജന്‍കുമാര്‍ ആരോപിച്ചു.
Read Also: കമലിന് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല: ബിജെപി
അതേസമയം പരാമര്‍ശത്തിനെതിരെ സംസ്ഥാന ബി.ജെ..പി നേതൃത്വം രംഗത്തെത്തി. രാജ്യത്തിലെ പെണ്‍കുട്ടികളെ അപമാനിക്കുകയാണ് ഇത്തരം പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസ് ചെയ്തതെന്ന് ബി.ജെ.പി വക്താവ് നേഹ ബഗ്ഗ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ പ്രസിഡന്റ് ഒരു സ്ത്രീയാണെന്ന കാര്യം എം.എല്‍.എ മറന്നോ എന്നും അവര്‍ ചോദിച്ചു. അതേസമയം കോണ്‍ഗ്രസ് വക്താവ് ഭൂപിന്ദര്‍ ഗുപ്ത് എം.എല്‍.എയെ ന്യായീകരിച്ചു രംഗത്തുവന്നു. വിഷയത്തിലെ ശാസ്ത്രീയ വശങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് സജ്ജന്‍കുമാര്‍ ചെയ്‌തതെന്ന് ഗുപ്ത പറഞ്ഞു.
Post Your Comments