KeralaLatest NewsNews

കമലിന് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല: ബിജെപി

ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തിപ്പെടുത്താന്‍ കമല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും സൂധീര്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തയച്ചതില്‍ കമല്‍ നടത്തിയ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സൂധീര്‍.

Read Also: കാണാതായ വിമാനം കടലിൽ തകർന്നു വീണു

എന്നാൽ നഗ്നമായ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല. ചലച്ചിത്ര അക്കാദമി വിഷയത്തില്‍ ചെയര്‍മാന്‍ കമലിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അദേഹം തന്നെ സമ്മതിച്ചു. ഭരണഘടനപരമായ നിയമന നടപടി ചട്ടങ്ങളെ അട്ടിമറിക്കാനാണ് കമല്‍ ശ്രമിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തിപ്പെടുത്താന്‍ കമല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും സൂധീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button