കോഴിക്കോട്: റിമാന്‍ഡ് പ്രതി ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ കോഴിക്കോട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിക്കുകയുണ്ടായി. സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറുടെ സസ്പെന്‍ഷനും പിന്നാെല ഭൂരിഭാഗം ജീവനക്കാരെയും സ്ഥലം മാറ്റണമെന്ന ഡി.ഐ.ജിയുടെ ശുപാര്‍ശ ഡി.ജി.പി അംഗീകരിച്ചേക്കും എന്നാണു സൂചന ലഭിക്കുന്നത്. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ബീരാന്‍കോയയുടെ ആത്മഹത്യയില്‍ ഉദ്ദ്യോഗസ്ഥർ ഗുരുതര കൃത്യവിലോപം കാട്ടിയെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. വിവാദമായ കേസുകളില്‍ പ്രതിയായി എത്തുന്നവര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ധമുണ്ടാകാം. അത് അത്യാഹിതങ്ങളിലേക്ക് നീങ്ങാതെ നോക്കേണ്ട ഉത്തരവാദിത്തം ഉദ്ദ്യോഗസ്ഥർക്കുണ്ട്. ജയിലിലെ ആത്മഹത്യ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഡി.ജി.പി പറഞ്ഞു.
Post Your Comments