ന്യൂഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തെയാണ് രാഹുല്‍ വിമര്‍ശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
“അറുപതിലധികം കര്‍ഷകരുടെ മരണത്തിൽ ലജ്ജയില്ല, എന്നാല്‍ ട്രാക്ടര്‍ റാലി നടത്തുന്നതിന് മോദി സര്‍ക്കാര്‍ ലജ്ജിക്കുന്നു’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
60 से ज़्यादा अन्नदाता की शहादत से मोदी सरकार शर्मिंदा नहीं हुई लेकिन ट्रैक्टर रैली से इन्हें शर्मिंदगी हो रही है!
— Rahul Gandhi (@RahulGandhi) January 13, 2021
രാജ്യത്ത് നവംബര്‍ അവസാനത്തോടെ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അറുപതിലധികം കര്‍ഷകര്‍ മരിച്ചുവെന്ന് സമരക്കാര്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുലിൽ ഈക്കാര്യം പറഞ്ഞത്.
Post Your Comments