Latest NewsNewsInternational

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്ത മുസ്ലീം മത പ്രഭാഷകന് 1,075 വർഷം കഠിനതടവ് വിധിച്ച് കോടതി

ഇസ്താംബൂൾ : മുസ്ലീം ടെലിവിഷൻ മത പ്രഭാഷകൻ അദ്‌നാൻ ഒക്തറിന് 1,075 വർഷത്തെ കഠിനതടവ് വിധിച്ച് തുർക്കി കോടതി. ക്രിമിനൽ സംഘത്തെ നയിക്കുക, രാഷ്ട്രീയ സൈനിക ചാരവൃത്തിയിൽ ഏർപ്പെടുക, പ്രായപൂർത്തിയായവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ബലാത്സംഗം, ബ്ലാക്ക് മെയിൽ, പീഡനം എന്നിങ്ങനെ 10 വ്യത്യസ്ത കുറ്റകൃത്യങ്ങളിലായാണ് കോടതി ഒക്തറിന് ശിക്ഷ വിധിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷമായിരുന്നു കോടതിയുടെ വിധിപ്രസ്താവം.

Read Also : “ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്” ; സംവിധായകൻ കമലിനെതിരെ അലി അക്ബർ

സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയതിന് ഒക്തറിന്റെ പതിമൂന്ന് കൂട്ടാളികൾക്കും കഠിന ശിക്ഷ വിധിച്ചിട്ടുണ്ട്. തന്റെ സ്വകാര്യ ടെലിവിഷൻ ചാനലിലൂടെ സ്ത്രീകൾക്ക് മുന്നിൽ മതക്ലാസുകൾ നൽകിയിരുന്ന പ്രഭാഷകനാണ് ഒക്തർ. ഇസ്ലാമിക പരിപാടികൾക്കൊപ്പം കിറ്റൻസ് എന്ന പേരിൽ സ്ത്രീകളുടെ നൃത്തപരിപാടികളും ഇയാൾ നടത്താറുണ്ടായിരുന്നു.

2018 ൽ ഇസ്താംബൂളിലും മറ്റ് നഗരങ്ങളിലും നടത്തിയ തെരച്ചിലിലും ഒക്തറും അനുയായികളും അറസ്റ്റിലായിരുന്നു. ടർക്കിഷ് മാദ്ധ്യമ നിരീക്ഷണ സ്ഥാപനം ഒക്തറിന്റെ ടീവി ചാനലിന് പിഴ ചുമത്തുകയും ഇയാളുടെ ടെലിവിഷൻ ഷോയുടെ പ്രക്ഷേപണം താത്ക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒക്തറിനെയും അനുയായികളെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button