Latest NewsIndiaNews

ഇന്ത്യയിലെ അടുക്കളകളില്‍ പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍

ആത്മനിര്‍ഭര്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ അടുക്കളകള്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന പെട്രോളിയവും പ്രകൃതിവാതകവുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

Read Also : അമ്മ മകനെ പീഡിപ്പിച്ച സംഭവം ക്ലൈമാക്‌സിലേയ്ക്ക്, പിതാവിന്റെ രണ്ടാം വിവാഹം പള്ളിക്കമ്മിറ്റി അറിഞ്ഞില്ല

പെട്രോളിയം പോലെ തന്നെ പാചക വാതകത്തിലും സ്വാശ്രയത്വം കണ്ടെത്താനുള്ള നീക്കങ്ങളിലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍. അതിനായി വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന് പ്രോത്സാഹനം നല്‍കാനാണ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യ വൈദ്യുതി മിച്ച രാഷ്ട്രമായി മാറിയതോടെയാണ് ഈ രീതിയില്‍ ചിന്തിക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. 2019ലാണ് ഇന്ത്യ വൈദ്യുതി മിച്ച രാഷ്ട്രമായി മാറിയത്. കല്‍ക്കരി, സൗരോര്‍ജ്ജം എന്നിവയിലൂടെ വൈദ്യുതി ഉല്‍പാദനത്തില്‍ ശേഷി വര്‍ദ്ധിച്ചതിന്റെ ഫലമായിട്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലായി സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ശ്രമങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണിപ്പോള്‍.

പാചകം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വൈദ്യുതി ഉപയോഗിച്ച് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് കഴിഞ്ഞ സെപ്തംബറില്‍ വൈദ്യുത ഊര്‍ജ്ജ വകുപ്പ് മന്ത്രി മന്ത്രി ആര്‍ കെ സിംഗ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം പാചക വാതകത്തിന്റെ ഉപയോഗം രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. 2020 ല്‍ എല്‍പിജിയുടെ മൊത്തം ഉപഭോഗം പെട്രോള്‍ ഉപഭോഗത്തെ മറികടന്നു. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ 27.41 ദശലക്ഷം ടണ്‍ എല്‍ പി ജിയാണ് ഇന്ത്യയില്‍ ഉപയോഗിച്ചത്, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനം കൂടുതലാണ്. രാജ്യത്തെ പെട്രോള്‍ ഉപഭോഗം 23.27 ദശലക്ഷം ടണ്ണാണ്, ഇത് 2019 നെ അപേക്ഷിച്ച് 9.3 ശതമാനം കുറവാണ്. കോവിഡ് ഉള്‍പ്പടെയുള്ള കാരണങ്ങളാലും, രാജ്യത്ത് മാസങ്ങളോളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമാണ് ഇതിനു കാരണമായി തീര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button