തിരുവനന്തപുരം : സാംസ്‌കാരിക മന്ത്രി എ കെ ബാലന് കത്തെഴുതിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കത്തില്‍ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ വീഴ്ച പറ്റി. മന്ത്രിയ്ക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമല്‍ മാധ്യമങ്ങളെ അറിയിച്ചു.
കേരള ചലച്ചിത്ര അക്കാദമിയിലെ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തില്‍ കമല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നില നിര്‍ത്തുന്നതിന് സഹായകമാകും എന്ന ശുപാര്‍ശയാണ് വിവാദമായത്.
പിന്‍വാതില്‍ നിയമനവും കൂട്ട സ്ഥിരപ്പെടുത്തലും നടത്തുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കവെയാണ് മന്ത്രി എ കെ ബാലന് ചെയര്‍മാന്‍ കമല്‍ അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടത്.
Post Your Comments