കൊവിഷീൽഡ് വാക്സിന്റെ ആദ്യത്തെ 10 കോടി വാക്സിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത് 200 രൂപയ്ക്കെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ആദാർ പൂനാവല. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് വാക്സിനുകൾക്ക് വില കുറച്ചതെന്ന് സി ഇ ഒ വ്യക്തമാക്കി.
മറ്റുള്ളവർക്ക് 1000 രൂപയ്ക്കായിരിക്കും വാക്സിൻ വിൽപ്പന നടത്തുകയെന്നും എന്നാൽ ഇന്ത്യയ്ക്ക് 200 രൂപയ്ക്ക് വാക്സിൻ നൽകുമെന്നും ആദാർ പൂനാവല വ്യക്തമാക്കി. ആദ്യത്തെ 10 കോടി ഡോസുകളാണ് ഇന്ത്യയില്‍ 200 രൂപയ്ക്ക് നല്‍കുക. സാധാരണക്കാരെയും ദരിദ്രരേയും ആരോഗ്യപ്രവർത്തകരേയും സഹായിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ആയതിനാൽ. സർക്കാർ ഉദ്ദേശം അംഗീകരിക്കുകയാണെന്നും സി ഇ ഒ വ്യക്തമാക്കി.
നിരവധി രാജ്യങ്ങള്‍ വാക്‌സിനു വേണ്ടി സമീപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
Post Your Comments