KeralaLatest NewsNews

ക്ഷേത്രങ്ങളോട് വീണ്ടും വിവേചനം, സർക്കാറിൻ്റെ ഹിന്ദു വിരുദ്ധ നയം നടപ്പാക്കുന്നു, ദേവസ്വം ബോർഡിൻ്റെ സർക്കുലർ വിവാദത്തിൽ

മറ്റു മതങ്ങളുടെ പല കാര്യങ്ങളിലും ഇടപെടാത്ത സർക്കാർ, തങ്ങളുടെ നടപടികൾ ക്ഷേത്രങ്ങളുടെ മേൽമാത്രം അടിച്ചേൽപ്പിക്കുകയാണ് എന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണവുമായി ദേവസ്വം ബോർഡ് പുറത്തിറക്കിയ സർക്കുലർ വിവാദമാകുന്നു. 2021 ജനുവരി ഏഴിന് പുറപ്പെടുവിച്ച തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറാണ് വിവാദമാകുന്നത്. സർക്കുലറിനെതിരെയുള്ള പ്രധാന ആക്ഷേപം അതിൽ പറയുന്നത് 2000 ലെ ശബ്ദ മലിനീകരണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് എന്നതാണ്. മതസ്ഥരുടെ ആരാധനാലയങ്ങളുമായി ബന്ധപെട്ടു ഇങ്ങനെയുള്ള സർക്കുലറുകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. ശബ്ദമലിനീകരണം എന്നത് ക്ഷേത്രങ്ങളിൽ നിന്ന് മാത്രം ഉണ്ടാകുന്നതാണോ എന്ന ചോദ്യവും സർക്കുലറുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

Also related: ശബരിമല മകരവിളക്ക് : നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

ഹിന്ദു ക്ഷേത്രങ്ങൾക്ക് മാത്രം ദേവസ്വം ബോർഡ് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ എടുത്തുകാട്ടി നടപടികൾ സ്വീകരിക്കുമ്പോൾ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ എന്തു കൊണ്ട് ഇതൊക്കെ പാലിക്കപ്പെടുന്നോ എന്ന് നോക്കാനും, ലംഘിച്ചാൽ നടപടികളെടുക്കുന്നതിനുമുള്ള എന്ത് കാര്യങ്ങളാണ് സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നതും ദേവസ്വം ബോർഡിൻ്റെ സർക്കുലറിൻ്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്.ദേവസ്വം ബോർഡിന്റെ ഈ സർക്കുലർ സർക്കാർ താൽപ്പര്യമാണ് എന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ സർക്കാരിന്റെ നിലപടുകൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം അടിച്ചേൽപ്പിക്കുന്നു എന്ന വിമർശനവും സർക്കുലറുമായി ബന്ധപ്പെട്ട് ഉയരുന്നു.

Also related: ശനിയാഴ്‌ചകളിലെ അവധി : പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് സർക്കുലറിൽ പറയുന്നു.ശബ്ദ തീവ്രത ജനവാസ മേഖലയിൽ 55 ഡെസിബെൽ വരെയേ പാടുള്ളൂ എന്ന് ഉറപ്പുവരുത്തണം,ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി അനുവദനീയമായ ശബദ്ധത്തിൽ ഉറപ്പുവരുത്തണം എന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പികൾ ഇളക്കി മാറ്റണം എന്നും സർക്കുലറിൽ പറയുന്നു. ഈ നിർദ്ദേശങ്ങൾ സബ്ഗ്രൂപ് ഓഫീസർമാരുടെ ശ്രദ്ധയിൽ പെടുത്തി അത് നടപ്പിലാക്കുന്നുവെന്നു അസിസ്റ്റന്റ് ദേവസ്വംകമ്മീഷണർമാർ ഉറപ്പാക്കണമെന്ന് സർക്കുലർ പറയുന്നു.ഈ സർക്കുലറിൽ തുടർനടപടി സംബന്ധിച്ച് 2021 ജനുവരി പതിനഞ്ചിന് മുൻപായി റിപ്പോർട്ട് ദേവസ്വം ബോർഡ് ഓഫീസിൽ അറിയിക്കണമെന്നും ദേവസ്വം കമ്മീഷണർ നൽകിയ സർക്കുലറിൽ പറയുന്നു.

Also related സംസ്ഥാനങ്ങൾക്കായി 23,000 കോടി രൂപ വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ

ക്ഷേത്രങ്ങളിൽ മാത്രം അനുവദനീയമായ അളവിൽ മാത്രം ശബ്ദ തീവ്രത ഉറപ്പു വരുത്തണം എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ സർക്കുലറിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ എന്ത് എന്ന് വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. ദേവസ്വം ബോർഡിൻ്റെ വിവേചനം ചൂണ്ടിക്കാട്ടി ഹിന്ദുസംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾക്ക് ഒരുപോലെയുള്ള സമീപനമല്ല സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.ഹിന്ദു ഐക്യവേദി,വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഹൈന്ദവ സംഘടനകൾ ദേവസ്വം ബോർഡ് സർക്കുലറിനെതിരെ. മതപരമായ വിവേചനം ഹിന്ദുക്കൾ അഭിമുഖീകരിക്കുന്നുവെന്നും സംസ്ഥാന സർക്കാർ ഹിന്ദു ആചാര ലംഘനത്തിനായി നിലകൊള്ളുകയാണ് എന്നെ വിമർശങ്ങൾ നേരത്തെ ഹിന്ദു സംഘനകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

Also related: എറണാകുളത്ത് ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് ഡോസ് വാക്സിൻ

മറ്റു മതങ്ങളുടെ  പല കാര്യങ്ങളിലും ഇടപെടാത്ത സർക്കാർ, തങ്ങളുടെ നടപടികൾ ക്ഷേത്രങ്ങളുടെ മേൽമാത്രം അടിച്ചേൽപ്പിക്കുകയാണ് എന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്.ഇപ്പോൾ ശബ്ദ മലിനീകരണത്തിന്റെ പേരുപറഞ്ഞുകൊണ്ടു ദേവസ്വം ബോർഡ് പുതിയ സർക്കുലർ പുറപ്പെടുവിക്കുമ്പോൾ അത് പലപ്പോഴും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ ശരിവെയ്ക്കുകയാണ്. വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിൻ്റെ ഈ സർക്കുലറിന് സർക്കാർ മറുപടി പറഞ്ഞേ മതിയാവു.

shortlink

Related Articles

Post Your Comments


Back to top button