KeralaCinemaMollywoodLatest NewsNewsEntertainment

സഖാവ് കമാലുദീനെ സംവിധായകൻ കമൽ ആക്കിയ കമ്മ്യൂണിസ്റ്റ് കാപട്യം, അക്കാദമിയിൽ നിന്ന് ഓരിയിടുമ്പോൾ : അഡ്വ. എസ്. സുരേഷ്

സഖാവ് കമാലുദീനെ സംവിധായകൻ കമൽ ആക്കിയ കമ്മ്യൂണിസ്റ്റ് കാപട്യം … ചലചിത്ര അക്കാദമിയിൽ നിന്ന് ഓരിയിടുമ്പോൾ……

ചലചിത്ര മേഖല പ്രത്യേകിച്ചും സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ചലചിത്ര അക്കാഡമി ഉൾപ്പെടുന്ന പ്രവർത്തന മേഖല ഇത്രയും കാലം പൂർണമായും നിഷ്പക്ഷമായി പ്രവർത്തിച്ചുവെന്നു പറയാനാവില്ലെങ്കിലും ഈ സർക്കാരിന്റെ കാലയളവിൽ ഉണ്ടായതുപോലുള്ള നഗ്നമായ ഇടതുപക്ഷ പിൻവാതിൽ നിയമനങ്ങളും പക്ഷപാതമായ നടപടികളും കേരള ചലചിത്ര അക്കാദമിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടല്ല.

Read Also : “ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്” ; സംവിധായകൻ കമലിനെതിരെ അലി അക്ബർ 

സഖാവ്‌ കമാലുദീനെ ചലചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചത് തന്നെ ഇത്തരം സ്വജന പക്ഷപാതത്തിനും തരംതാണ പാർട്ടി നിയമനങ്ങൾക്കും മലയാള സിനിമയെ ഇടതുപക്ഷത്തിന്റെ പോഷക മേഖലയായി മാറ്റാനും വേണ്ടിയായിരുന്നു എന്നു തെളിഞ്ഞിരിക്കുകയാണ്. സംസ്കാരിക നായകനെന്ന് മേനിനടിച്ചു നടക്കുന്ന കമാലുദീന് ഇത്തരം വൃത്തിക്കേടുകൾ ചെയ്യാൻ AKG സെന്ററിൽ നിന്നല്ല ശമ്പളം ലഭിക്കുന്നത് . എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങൾ അടയ്ക്കുന്ന നികുതിയാണ് കമാലുദീന് ശമ്പളമായി ലഭിക്കുന്നെന്നോർമ്മ വേണം.

ഇടതുപക്ഷത്തിന്റെയും സിപിഎമ്മിനേയും ഉദ്ധരിക്കുവാനോ അഭിവൃദ്ധിപ്പെടുത്തുവാനോ അല്ല ചലചിത്ര അക്കാഡമി പോലുളള സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ളതെന്ന് . കുറ്റകരമായ ശുപാർശ നടത്തി കത്തെഴുതിയ കമാലുദീനെന്ന കമലിനെ ഉടൻ പുറത്തക്കുക … ഈ പുഴുക്കുത്തുകൾ സംസ്കാരിക കേരളത്തിനു അപമാനം.

അഡ്വ. എസ്. സുരേഷ്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button