ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച ജില്ല കോടതി പാലത്തിന്റെ പണികൾ എവിടെയെത്തിയെന്ന ചോദ്യം പ്രസക്തമാകുന്നു. സർക്കാർ കൊട്ടിഘോഷിച്ച പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ഉണ്ണി മാക്സ് ചോദിക്കുന്നു. ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന പദ്ധതി രണ്ടു കൊല്ലത്തിൽ തീർത്തു 2020 ൽ ഉത്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. വർഷം മൂന്നാകുന്നു, പദ്ധതി ഇപ്പൊ എവിടെ എത്തി നിൽക്കുന്നുവെന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. പോസ്റ്റ് ഇങ്ങനെ:
https://www.facebook.com/unnimaxx/posts/10159341067477848
ആലപ്പുഴ പാലങ്ങളുടെ നഗരമാണ്. കനാലുകള്‍ക്ക് കുറുകെ ഒരു രണ്ടു ഡസന്‍ പാലങ്ങള്‍ എങ്കിലും ഉണ്ട് . ഓരോന്നിനും ഓരോ കഥയുണ്ട് . അവ പലതിന്റെയും പഴമയുടെ ഗാംഭീര്യം പുതുക്കി പണിത് നശിപ്പിച്ചു. പലതും ബോക്സ് കല്‍വെര്‍ട്ടുകള്‍ ആക്കി കനാലിനെയും ചുരുക്കി . ജലഗതഗതവും തടസ്സപ്പെടുത്തി. ആലപ്പുഴയുടെ ഉയര്‍ത്തെഴുന്നെല്‍പ്പില്‍ ഇവയില്‍ നല്ല പങ്കും പുതുക്കി പണിയേണ്ടി വരും. ഇതില്‍ ആദ്യം പുതുക്കി പണിയുന്നത് ജില്ല കോടതി പാലമാണ് ഇന്‍വെസ്ടിഗേഷന്‍ , ഡിസൈന്‍ , ചെലവ്കണക്ക് , വിലയിരുത്തല്‍ ഘട്ടങ്ങള്‍ എല്ലാം കടന്നു കിഫ്ബി ബോര്‍ഡിന്‍റെ അംഗീകാരം നേടി . ഇനി ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങിയാല്‍ മതി .98 കോടി രൂപയാണ് മതിപ്പ് ചെലവ്.
ഇത് വെറും ഒരു പാലമല്ല, ഒരു വാസ്തുശില്‍പ്പം തന്നെയാണ്. ഇപ്പോഴുള്ള പാലം ജില്ലാ കോടതിയില്‍ നിന്ന് വാടകനാലിനു കുറുകെ മുല്ലക്കല്‍ ജംഗ്ഷ നിലേക്ക് ആണ് . ഇവിടെ ഒരു ഫ്ലൈ ഓവര്‍ ആണ് വരിക. ഇതിനു താഴെ കൂടി കനാലിന്റെ ഇരുകരകളിലും കിഴക്ക് പടിഞ്ഞാറോട്ടുള്ള സമാന്തര റോഡുകള്‍ ഇന്നത്തെ പോലെ തന്നെ പോകും. ഫ്ലൈ ഓവര്‍ ആവട്ടെ കനാലിനു കുറുകെ ഉള്ള വെറുമൊരു പാലം അല്ല . കനാലിനു മുകളില്‍ ഇതൊരു റൌണ്ട് എബൌട്ട് ആവും . അത് കൊണ്ട് കനാല്‍ കര റോഡുകളിലൂടെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ പോകേണ്ട വാഹനങ്ങള്‍ക്ക് റൗണ്ട് എബൌട്ടിലൂടെ തിരിഞ്ഞു താഴേക്ക് ഇറങ്ങാനുള്ള സൌകര്യം ഉണ്ടാവും . കനല്‍ തീര റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് റൗണ്ട് എബൌട്ടിലൂടെ കയറി തെക്കോട്ടോ വടക്കോട്ടോ പോകാനുള്ള സൗകര്യം ഉണ്ടാവും .
Also Read: സൈക്കിളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടികളെ കാണാതായി ; കണ്ടെത്താനുള്ള ശ്രമം തുടരുന്നു
സ്ഥലപരിമിതി കണക്കിലെടുത്ത് കൊണ്ടും വ്യാപാരികളുടെ അസൌകര്യം പരമാവധി കുറച്ചു കൊണ്ടുള്ള ഡിസൈന്‍ ആണ് തയാറാക്കിയിട്ടുള്ളത് . അത് കൊണ്ട് വളരെ കുറച്ചു കടകള്‍ക്ക് മാത്രമേ പുനരധിവാസം വേണ്ടി വരികയുള്ളൂ . ഇതിനകം അവരില്‍ പലരുമായും ചര്‍ച്ച ചെയ്തു ധാരണയും വരുത്തിയിട്ടുണ്ട്.
ഈ പാലത്തിന്റെ രൂപകല്‍പ്പന പൂര്‍ണമായും പി ഡബ്ലിയു ഡി എന്‍ജിനീയര്‍ മാര്‍ തന്നെയാണ് ചെയ്തത്. മറ്റേതെങ്കിലും കണ്‍സല്‍ട്ടണ്ടുമാരെ ഏല്‍പ്പിച്ചിരൂന്നുവെങ്കില്‍ പോലും ഇതിനെക്കാള്‍ മനോഹരമായ ഒരു പാലസമുച്ചയം ഉണ്ടാകുമായിരുന്നില്ല. ഞാന്‍ പി ഡബ്ലിയു ഡി യുടെ വാസ്തു ശില്‍പ്പഭാവന ഇല്ലായ്മയെ പലപ്പോഴുംവിമര്‍ശിച്ചിട്ടുള്ള ആളാണ് . പി ഡബ്ലിയു ഡി യില്‍ ഏറ്റവും ദുര്‍ബ്ബലമായ വിഭാഗം ഡിസൈന്‍ വിംഗ് ആണ് . ഈ പരിമിതികളയൊക്കെ ഇവിടെ മറികടന്നിരിക്കുന്നു. ഇങ്ങനെ വേണം പാലങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍. ഇനിയുള്ള വെല്ലുവിളി 2020 ല്‍ ഇതിന്റെ പണി തീര്‍ക്കുക എന്നതാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.
ഈ പാലത്തെ ഇന്നത്തെ കെ എസ ആര്‍ ടി സി , വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ഇറിഗേഷന്‍ യാര്‍ഡ് എന്നിവയെ എല്ലാം സംയോജിപ്പിച്ച് കൊണ്ടുള്ള മൊബിലിറ്റി ഹബ്ബിനോട് കൂട്ടി ചേര്‍ത്ത് വേണം കാണാന്‍. ആലപ്പുഴയുടെ ഏറ്റവും സുന്ദരമായ മേഖലയായി ഈ പ്രദേശം മാറാന്‍ പോകുകയാണ് .
Post Your Comments