കഴിഞ്ഞ ദിവസം അന്തരിച്ച മുൻകാല നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്ന വിമർശനവുമായി നടനും സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി.മാധവന്‍. ഇന്നത്തെ സംഘാടകര്‍ കാട്ടുന്ന നീതികേടിനു താന്‍ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവന്‍ പറഞ്ഞു.
2013 മുതല്‍ പത്തനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയായ പാലാ തങ്കം ഞായര്‍ രാത്രി 7.30 നാണു മരിച്ചത്. എന്നാൽ മുതിര്‍ന്ന താരങ്ങളോ, അമ്മയുടെ ഭാരവാഹികളോ, എത്തിയില്ല. അമ്മയുടെ വൈസ് പ്രസിഡന്റും സ്ഥലം എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാറും എത്തിയില്ല.
read also:ട്രംപിനെ കയ്യൊഴിഞ്ഞു സുഹൃത്തുക്കൾ; പുതിയ ചുവടുവയ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി
പാലാ തങ്കത്തിന്റെ അസുഖം ഗുരുതരമായ വെള്ളിയാഴ്ച തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നതായി ഗാന്ധിഭവന്‍ അധികൃതര്‍ അറിയിച്ചു. മരിച്ച ശേഷം ഇടവേള ബാബുവിന്റെ ഓഫിസില്‍ നിന്നും വിളിച്ചു അമ്മയുടെ പേരില്‍ നിങ്ങള്‍ തന്നെ റീത്തു വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
Post Your Comments