MollywoodLatest NewsKeralaCinemaNewsEntertainment

സ്വിം സ്യൂട്ടിൽ രാജിനി ചാണ്ടി, ബിക്കിനിയുമുണ്ട്; ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുന്നേ ഞാൻ ഈ സീൻ വിട്ടതാണ് മക്കളേ…’

സ്വിം സ്യൂട്ടിൽ രാജിനി ചാണ്ടി; ഇതിലും വലുതുണ്ടെന്ന് നടി

രാജിനി ചാണ്ടിയുടെ വൈറൽ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ നടിയുടെ പ്രായമായിരുന്നു സദാചാരക്കാരുടെ പ്രശ്നം. ഇക്കൂട്ടർ ഫോട്ടോഷൂട്ടിനടിയിൽ മോശം പ്രതികരണവുമായി രംഗത്തെത്തി. പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നതോടെ മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.

‘60 വയസ് കഴിഞ്ഞ് ചട്ടയും മുണ്ടുമുടുത്ത് സിനിമയിലേക്ക് വന്ന ഒരു ആന്റി ആയിട്ടാണ് പലരും എന്നെ കാണുന്നത്. എന്നാൽ, അതല്ല ഞാൻ. 1970 കളിൽ വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് പോയപ്പോൾ ഇതൊന്നുമായിരുന്നില്ല ജീവിതം. അവിടുത്തെ ലൈഫ്സ്റ്റൈൽ എല്ലാം വേറെ തന്നെയാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചിരുന്നു. സ്വിം സ്യൂട്ട്, ബിക്കിനി അങ്ങനെ സാഹചര്യത്തിനനുസരിച്ച് വസ്ത്രങ്ങൾ ധരിക്കുമായിരുന്നു’.

Also Read: യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

‘ഇങ്ങനെയായിരുന്നു ഞാൻ ജീവിച്ചിരുന്നത് എന്ന് എനിക്കാരോടും പറഞ്ഞ് നടക്കേണ്ടി വന്നിട്ടില്ല. അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ വളരെ മോശം രീതിയിൽ അഭിപ്രായങ്ങൾ കേട്ടതുകൊണ്ട് മറുപടി പറയണമെന്ന് കരുതി. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്.’- രാജിനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button