KeralaLatest NewsNews

മകനെ അമ്മ പീഡിപ്പിച്ച സംഭവം, ഒരു അമ്മയ്ക്ക് ഇങ്ങനെ സാധിക്കുമോ ?

സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുറച്ച് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി

തിരുവനന്തപുരം : മകനെ അമ്മ പീഡിപ്പിച്ച സംഭവം, ഒരു അമ്മയ്ക്ക് ഇങ്ങനെ സാധിക്കുമോ ? കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുറച്ച് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി .
അമ്മ ജയിലിലായതോടെയാണ് സംഭവത്തിലെ ദുരൂഹത അറിയാവുന്ന ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്. ഒരു കുടുംബ വഴക്കിന്റെ പേരില്‍ യുവതിയായ ഒരമ്മയെ തോല്‍പ്പിക്കാന്‍ ഇത്രയേറെ പോകുമോയെന്ന് മനസാക്ഷിയുള്ളവര്‍ ചോദിച്ചതോടെ കാര്യങ്ങള്‍ മാറി. ഇളയ മകന്റെയും ശിശുക്ഷേമ സമിതിയുടേയും വെളിപ്പെടുത്തലുകള്‍ എല്ലാവരുടേയും മനസാക്ഷിയെ തൊട്ടു. ആ അമ്മ തെറ്റുചെയ്തിട്ടില്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നത് മഹാ പാപമായിരിക്കും.

Read Also : ഭര്‍ത്താവിന്റെ അവിഹിത ബന്ധം പിടികൂടിയ ഭാര്യയെ കാണ്മാനില്ല

പതിനാലുവയസുള്ള മകനെ പീഡിപ്പിച്ചെന്ന് അമ്മയ്ക്കെതിരേ ആരോപണമുയര്‍ന്ന കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ഇന്നലെയാണ് തളളിയത്. അതേസമയം കോഴ വാങ്ങി അമ്മയ്ക്കെതിരെ പോക്സോ കേസെടുത്തുവെന്ന പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് തിരു. ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി. അമ്മയ്ക്കെതിരേയുള്ള പോക്സോ കേസ് വ്യാജമെന്ന സംശയമുയര്‍ന്നതോടെയാണ് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയെ ഡി.ജി.പി അന്വേഷച്ചുമതല ഏല്‍പ്പിച്ചത്.

അമ്മയെ പ്രതിക്കൂട്ടിലാക്കി മൂത്തകുട്ടി രഹസ്യമൊഴി നല്‍കാനിടയായ സാഹചര്യവും പരിശോധനാഫലം അടങ്ങിയ മുഴുവന്‍ ഫയലുകളും എത്തിക്കാന്‍ ഐ.ജി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുരേഷിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. ഫയലുകള്‍ ഐ.ജിക്ക് കൈമാറി.

ശിശുക്ഷേമസമിതി നല്‍കാത്ത വിവരങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് സി.ഡബ്ല്യൂ.സി. ഉന്നയിച്ച പരാതിയെക്കുറിച്ചും ഐ.ജി. അന്വേഷിക്കും. പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു വ്യക്തമായതോടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. പത്ത് വയസുമുതല്‍ അമ്മ തന്നെ പീഡിപ്പിച്ചുവെന്ന മൊഴി കുട്ടി ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പീഡനപരാതി ശരിയാണെന്നോ കേസെടുക്കാമെന്നുളള ശിപാര്‍ശ റിപ്പോര്‍ട്ടിലില്ല.

അമ്മ ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്നു കുട്ടി പറയുന്നുണ്ടെന്നും പറഞ്ഞ കാര്യങ്ങളില്‍ കുട്ടി ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് സമിതിയുടെ റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം സമ്മതിക്കാതിരുന്നതും ജീവനാംശം ആവശ്യപ്പെട്ടതുമാണ് യുവതിക്കെതിരായ പരാതിയില്‍ കലാശിച്ചതെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു.

പതിനാലുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്സോ കേസില്‍ ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button