ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പൈതൃക സംരക്ഷണ സമിതിയുടെ അനുമതി. ഹൗസിംഗ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്. നിര്‍മ്മാണത്തിന് മുന്നോടിയായി സമിതിയില്‍ നിന്നും അനുമതി തേടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അനുമതി തേടിയത്.
എന്നാൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയാണ് പൈതൃക സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷന്‍. സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ വിശദമായി പഠിച്ചശേഷമാണ് അദ്ദേഹം അനുമതി നല്‍കിയതെന്ന് ശങ്കര്‍ മിശ്ര പറഞ്ഞു.
Post Your Comments