Latest NewsNewsIndia

‘മോദി മൾട്ടിപ്ലക്‌സ്’, പരസ്‌പരം കാണാൻ ബൈനോക്കുലറുകൾ വേണം: പുതിയ പാർലമെന്റ് മന്ദിരത്തിനെതിരെ കോൺഗ്രസ്

ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങൾ കൃത്യമായി മനസിലാക്കി തരുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും ഇതിനെ ‘മോദി മൾട്ടിപ്ലക്‌സ്‌’ എന്ന് വിളിക്കണമെന്നും ജയറാം രമേശ് പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ ഹാളുകൾ സുഖകരമല്ലെന്നും പരസ്‌പരം കാണാൻ ബൈനോക്കുലറുകൾ ആവശ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

‘വളരെ ആവേശത്തോടെ തുറന്ന പുതിയ പാർലമെന്റ് മന്ദിരം യഥാർത്ഥത്തിൽ പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങൾ നന്നായി സാക്ഷാത്കരിക്കുന്നു. അതിനെ മോദി മൾട്ടിപ്ലക്‌സ് എന്നോ മോദി മാരിയറ്റ് എന്നോ വിളിക്കണം. നാല് ദിവസത്തിന് ശേഷം, ഞാൻ കാണുന്നത് രണ്ട് സഭകൾക്കകത്തും ലോബികളിലും നടന്നിരുന്ന സംസാരങ്ങളുടെ മരണമാണ്. വാസ്‌തുവിദ്യയ്ക്ക് ജനാധിപത്യത്തെ കൊല്ലാൻ കഴിയുമെങ്കിൽ, ഭരണഘടന മാറ്റിയെഴുതാതെ തന്നെ പ്രധാനമന്ത്രി അതിൽ വിജയിച്ചു കഴിഞ്ഞു,’ ജയറാം രമേശ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

‘ഹാളുകൾ സുഖകരമോ ഒതുക്കമുള്ളതോ അല്ലാത്തതിനാൽ പരസ്‌പരം കാണാൻ ബൈനോക്കുലറുകൾ ആവശ്യമാണ്. പഴയ പാർലമെന്റ് കെട്ടിടത്തിൽ ഒരു പ്രത്യേക പ്രഭാവലയം മാത്രമല്ല, സംഭാഷണങ്ങൾ സുഗമമാക്കുകയും ചെയ്‌തിരുന്നു. സഭകൾ, സെൻട്രൽ ഹാൾ, ഇടനാഴികൾ എന്നിവയ്ക്കിടയിൽ നടക്കാൻ എളുപ്പമായിരുന്നു. ഈ പുതിയ മന്ദിരം പാർലമെന്റിന്റെ നടത്തിപ്പ് വിജയകരമാക്കാൻ ആവശ്യമായ ബന്ധത്തെ ഇല്ലാതാക്കുന്നു രണ്ട് സഭകൾ തമ്മിലുള്ള ബന്ധം ഇപ്പോൾ വളരെ ബുദ്ധിമുട്ടേറിയതാണ്.’ ജയറാം രമേശ് വ്യക്തമാക്കി.

‘പുതിയ കെട്ടിടത്തിൽ, വഴി തെറ്റിയാൽ, നിങ്ങൾ ഒരു കെണിയിലകപ്പെപ്പെടും. പഴയ കെട്ടിടത്തിൽ, നിങ്ങൾക്ക് വഴി തെറ്റിയാലും വൃത്താകൃതിയിലുള്ളതിനാൽ വഴി കണ്ടെത്തമായിരുന്നു. പഴയ കെട്ടിടം നിങ്ങൾക്ക് സ്ഥലവും തുറന്ന മനസും നൽകി, പുതിയതാവട്ടെ ഇടുങ്ങിയതാണ്. പുതിയ പാർലമെന്റ് മന്ദിരം വേദനാജനകമാണ്. പാർലമെന്റിൽ ചുറ്റിക്കറങ്ങുന്നതിന്റെ സന്തോഷം പോയി,’ ജയറാം രമേശ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button