Latest NewsKeralaNattuvarthaNews

ലഹരി യുവാക്കളെ വഴിതെറ്റിക്കുന്നു, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ; ബിനീഷ് കോടിയേരിയുടെ കേസ് എന്തായി?

‘ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയുടെ ജനകീയ പ്രതിഷേധം’?! - പരിഹാസവുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഒരു പോസ്റ്റർ ആണ്. നാട്ടിലെ കഞ്ചാവ് മാഫിയയ്ക്കെതിരെ ജനകീയ പ്രതിഷേധം നടത്തുമെന്ന ഡി.വൈ.എഫ്.ഐയുടെ പോസ്റ്റർ ആണ് ഇപ്പോൾ വൈറലാകുന്നത്. ലഹരിയുടെ ഉപയോഗം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ഇതിനോടുള്ള എതിർപ്പ് അറിയിച്ചാണ് ഡി.വൈ.എഫ്.ഐ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

എന്നാൽ, ഡി.വൈ.എഫ്.ഐയുടെ പോസ്റ്റർ അവർക്ക് തന്നെ പാരയായിരിക്കുകയാണ്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരി ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. പാർട്ടിക്കുള്ളിലെ പ്രമുഖന് വരെ തെറ്റുകൾ സംഭവിക്കാമെന്നും തലപ്പത്തിരിക്കുന്നവരെ നന്നാക്കിയിട്ട് പോരെ സാധാരണക്കാരെ എന്നും ചോദിക്കുന്നവരുണ്ട്.

‘യുവാക്കളെ വഴിതെറ്റിക്കുന്ന ലഹരി, ചൂതാട്ടം, ലക്ഷങ്ങളുടെ ചീട്ട് കളി, സ്വർണം തട്ടിയെറ്റുത്ത് പണം വീതംവെയ്ക്കൽ, ഗുണ്ടാ -ക്വട്ടേഷൻ കഞ്ചാവ് മാഫിയ പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം. വ്യക്തി താൽപ്പര്യം സംരക്ഷിക്കാൻ ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്തുക’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാക്കുകൾ.

മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കും കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസ്സൈനിന്റെ വീട്ടിലേക്കും ഡി.വൈ.എഫ്.ഐ നടത്തിയ ജനകീയ പ്രതിഷേധം കേരളത്തെ ഞെട്ടിച്ചുവെന്ന പരിഹാസ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button