MollywoodLatest NewsCinemaNewsEntertainment

തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് മാസ്റ്റർ: ദിലീപ്

സിനിമാക്കാർക്കും രക്ഷകനായി വിജയ്; പ്രതികരണവുമായി ദിലീപ്

കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന ‘മാസ്റ്റർ’ എന്ന് തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ്. കേരളത്തിലെ എല്ലാം തിയറ്ററുകളിലും മാസ്റ്റർ പ്രദർശിപ്പിക്കുമെന്ന് ദിലീപ് വ്യക്തമാക്കി.

‘അൻപത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദർശനത്തിന്റെ എണ്ണവും കുറവ്. എന്നാലും എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളിൽ വരുന്നു. ഇത്രയും നാൾ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണ്’- ദിലീപ് പറഞ്ഞു.

കഴിഞ്ഞ മാർച്ച് 11ന് ആണു കേരളത്തിലെ തിയറ്ററുകൾ അടച്ചത്. മാത്രമല്ല നിർമാതാക്കളും തിയറ്റർ സംഘടനയും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്കും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതോടെ തിയറ്ററുകൾ തുറക്കാൻ വഴിയൊരുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button