പട്‌ന : കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പരസ്പരം തെറിവിളിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അന്താരാഷ്ട്ര മാദ്ധ്യമമായ എഎൻഐയാണ് വീഡിയോ പുറത്തുവിട്ടത്.
കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മുതിർന്ന പാർട്ടി നേതാക്കൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ തള്ളിമാറ്റിക്കൊണ്ടാണ് കയ്യാങ്കളി. പരസ്പരം അസഭ്യം പറയുകയും ആക്രമിക്കാൻ മുതിരുകയും ചെയ്യുന്ന ദൃശ്യങ്ങളും കാണാം. ആശയങ്ങൾ പങ്കുവയ്ക്കാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് ഭക്ത് ചരൺ അടക്കമുള്ള നേതാക്കൾ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടെങ്കിലും പ്രവർത്തകർ അത് കേൾക്കാൻ മുതിരുന്നില്ല.
#Breaking | Patna: Clash between Congress workers.
Watch: Congress workers hurl chairs at each other.
Shyam with more details. pic.twitter.com/48SwqdKYIT
— TIMES NOW (@TimesNow) January 12, 2021
ഭക്ത് ചരൺ ദാസ് എഐസിസിയുടെ സംസ്ഥാന ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിപിസിസി ആസ്ഥാനമായ സദാഖത്ത് ആശ്രമത്തിൽ വെച്ചാണ് യോഗം നടന്നത്. എന്നാൽ പാർട്ടി പ്രവർത്തനങ്ങളിൽ പ്രകോപിതരായ പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയായിരുന്നു.
Post Your Comments