Latest NewsCricketNewsIndiaSports

ഇന്ത്യക്ക് തിരിച്ചടി, നാലാം ടെസ്റ്റിൽ ജഡേജക്ക് പിന്നാലെ വിഹാരിയുമില്ല

128 പന്തിൽ പുറത്താകാതെ 39 റൺസ് നേടിയ അശ്വിനും ചേർന്നുള്ള ഇന്നിംഗ്സാണ് മൂന്നാം ടെസ്റ്റിൽ നിർണ്ണായകമായത്.

സിഡ്നി: താരങ്ങൾക്കേറ്റ പരിക്ക് വീണ്ടും ടീം ഇന്ത്യക്ക് തിരിച്ചടിയായി. മുന്നാം ടെസ്റ്റിൽ സമനില പിടിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഓൾ റൗണ്ടർ ഹനുമന്ദ് വിഹാരി നാലാം ടെസ്റ്റിൽ കളിക്കില്ല.പേശിവലിവിൻ്റെ ബുദ്ധിമുട്ട് സഹിച്ചാണ് വിഹാരി കഴിഞ്ഞ ടെസ്റ്റിൽ ബാറ്റ് ചെയ്തത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്കും നാലാം ടെസ്റ്റിൽ പരിക്ക് കാരണം കളിക്കാനാവില്ല. ഇതോടെ ഇരട്ട തിരിച്ചടി നേരിട്ടിരിക്കുകയാണ് ടീം ഇന്ത്യ.

Also related: കർഷക സമരം : സുപ്രിംകോടതി നിർ‍ദേശിച്ച വിദഗ്ധ സമിതിയിൽ ‍ തൃപ്തിയില്ലെന്ന് സീതാറാം യെച്ചൂരി

161 പന്തിൽ 23 റൺസുമായി പുറത്താക്കാതെ നിന്ന വിഹാരിയുടെ കൂടി മികവിലായിരുന്നു സിഡ്നി ടെസ്റ്റിൽ ഇന്ത്യ സമനില പിടിച്ചത്.128 പന്തിൽ പുറത്താകാതെ 39 റൺസ് നേടിയ അശ്വിനും ചേർന്നുള്ള ഇന്നിംഗ്സാണ് മൂന്നാം ടെസ്റ്റിൽ നിർണ്ണായകമായത്. വേർപിരിയാത്ത ആറാം വിക്കറ്റിൽ വിഹാരിയും അശ്വിനും ചേർന്ന് നേരിട്ടത് 256 പന്തുകൾ.

Also related: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം

ഇന്നിംഗ്സിനിടയിൽ പേശിവലിവ് അനുഭവപ്പെട്ട വിഹാരിക്ക് ഓടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ സമനില ലക്ഷ്യമിട്ടതോടെ ഓട്ടവും പരമാവധി ഇരുവരും കുറച്ചിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button