Latest NewsNewsIndia

ഏഴ് ബിജെപി എംപിമാര്‍ പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേരുമെന്ന് മന്ത്രി

സുവേന്ദു അധികാരി എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ട ബിജെപിയില്‍ എത്തിയതെന്ന് അറിയില്ല

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങൾ കൊഴിഞ്ഞു പോകുകയാണ്. എന്നാൽ 7 ബിജെപി എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്ക്. വിവേകാനന്ദ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

”സുവേന്ദു അധികാരി എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ട ബിജെപിയില്‍ എത്തിയതെന്ന് അറിയില്ല. അയാള്‍ അവിടെ എത്രകാലം തുടരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ബിജെപിയില്‍ അഞ്ച് മാസം തുടര്‍ന്ന ശേഷം അദ്ദേഹം അവിടം വിടുമെന്നും മന്ത്രി പറഞ്ഞു. ഒരാള്‍ പോലും ബിജെപിയിലുണ്ടാകില്ല. ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും” അടുത്തിടെ ആറോ ഏഴോ ബിജെപി എംപിമാര്‍ പാര്‍ട്ടി വിട്ട് മെയ് മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button