ന്യൂഡൽഹി: കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച 18 കാരിയെ ഭർതൃ പിതാവ് പീഡിപ്പിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുന്നതായി പരാതി.
മൂന്ന് മാസം മുൻപ് കാമുകൻ പീഡിപ്പിച്ചതിനെ തുടർന്ന് തീസ് ഹസാരി കോടതിയിൽ വച്ച് വിവാഹം ചെയ്ത പെൺകുട്ടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത് .സ്കൂൾ പഠന കാലത്താണ് സുഹൈൽ എന്ന യുവാവുമായി പെൺകുട്ടി അടുപ്പത്തിലായത്. അടുപ്പം തുടരുന്നതിനിടെ മദ്യം കുടിപ്പിച്ച് യുവതിയെ സുഹൈൽ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇസ്ലാം മതം സ്വീകരിക്കുകയും ,യുവാവിനെ പെൺകുട്ടി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഭർതൃവീട്ടിലെത്തിയ യുവതിയെ ഭർതൃ പിതാവ് ഷഫീഖ് അഹമ്മദും പീഡിപ്പിച്ചു .
ഇതിനെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കൾ വേശ്യാവൃത്തിക്കായി പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത് .
Post Your Comments