ഝാര്‍ഖണ്ഡ് : ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെന്ത് മരിച്ചു. ഝാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലുള്ള മീല്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്. രാംഗഢ് ജില്ലയിലെ ചിതാര്‍പൂരിലുള്ള യുവാവാണ് മരിച്ചത്.
സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി സെല്‍ഫിയെടുക്കാനാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയത്. ഈ സമയം ട്രെയിനിന് മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈന്‍ 16-കാരന്‍ ശ്രദ്ധിച്ചിരുന്നില്ല. ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ തട്ടി അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തില്‍ പെട്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 16-കാരന് മരണം സംഭവിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
Post Your Comments