മംഗളൂരു: പണവും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുമുള്‍പ്പെടെ 13.53 ലക്ഷം രൂപയുടെ കവര്‍ച്ച മുതലുമായി യുവാവ് പിടിയിലായിരിക്കുന്നു. ധാര്‍വാഡ് ടോള്നാകയിലെ രാജേഷ് നായികാണ് (36) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂറത്കല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കുലയ് നന്ദനജാലുവിലെ രവിഷെട്ടിയുടെ തറവാട് ദേവസ്ഥാനം, ഇഡിയയിലെ രാമ ആഞ്ജനേയ ഭജനമന്ദിരം, ജരുമന ദേവസ്ഥാനം, സതീഷ് സുവര്‍ണ്ണയുടെ തറവാട് ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണ് പിടികൂടിയവയെന്ന് സൂറത്കല്‍ സി ഐ കെ ചന്ദ്രപ്പ പറഞ്ഞു.
Post Your Comments