കാട്ടാക്കട; കോട്ടൂർ സ്വദേശിനിയുടെ വീടിന് തീയിട്ട സംഭവത്തിൽ പരാതിയിൽ പറയുന്ന പ്രതിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കോട്ടൂർ മുതിയൻകാവ് ചരുവിള വീട്ടിൽ സിന്ധുവിന്റെ മകൻ സുജിത്(24)നെയാണ് ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. കോട്ടൂർ വെട്ടുകാട് പുത്തൻ വീട്ടിൽ അപ്പുവിന്റെ മകൾ വിജിലയുടെ വീടിനാണ് വെള്ളിയാഴ്ച രാത്രി തീയിട്ടത്. വിജില പൊലീസിൽ നൽകിയ പരാതിയിൽ പ്രതി പട്ടികയിലുള്ള വ്യക്തിയാണ് സുജിത്തെന്ന് നെയ്യാർ ഡാം പൊലീസ് പറഞ്ഞു.
വീടിന് തീയിട്ട സംഭവത്തിൽ രണ്ടു പേരുടെ പേരാണ് വിജിലയുടെ പരാതിയിൽ പറഞ്ഞത്. ഇവർ കഞ്ചാവ് വിൽപന സംഘത്തിലുള്ളവരാണ്. ഇവർക്കെതിരെ പൊലീസിൽ വിവരം നൽകിയ വൈരാഗ്യമാണ് വീടിനു തീയിടാൻ കാരണമെന്നുമാണ് വിജില നൽകിയ പരാതിയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സുജിത് ഇന്നലെ വൈകിട്ട് വീട്ടിൽ തുങ്ങി മരിക്കുന്നത്. മൃതദേഹം മെഡിക്കൽകോളജ് മോർച്ചറിയിൽ ആണ് ഉള്ളത്.
Post Your Comments