ജയ്പൂര്‍: രാജസ്ഥാനിലെ സബ് കലക്ടറുടെ സഹോദരിയെ കൈയും കാലും കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയിരിക്കുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 55 കാരിയുടെ ജീവന് രക്ഷിക്കാനായി സാധിച്ചില്ല. മാനസസരോവര്‍ ഏരിയയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.
ജയ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സഹോദരി വിജയമ്മയാണ് ദാരുണമായി മരിച്ചിരിക്കുന്നത്. രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. അബോധാവസ്ഥയില്‍ കൈയും കാലും കെട്ടിയ നിലയില്‍ സത്രീയെ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Post Your Comments