Latest NewsKeralaNattuvarthaNewsCrime

അമ്മയ്ക്കെതിരെ പറഞ്ഞതെല്ലാം സത്യം, ഉറച്ചു നിൽക്കുന്നുവെന്ന് കടയ്‌ക്കാവൂരിലെ കുട്ടി; സത്യമെന്ത്?

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; അമ്മയ്ക്കെതിരെ പറഞ്ഞതെല്ലാം സത്യം, ഉറച്ചു നിൽക്കുന്നുവെന്ന് കടയ്‌ക്കാവൂരിലെ കുട്ടി

അമ്മയ്ക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് കടയ്ക്കാവൂരിലെ കുട്ടി. പറഞ്ഞതെല്ലാം സത്യമാണെന്നും അമ്മയ്ക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും കുട്ടി പറഞ്ഞതായി ബാലക്ഷേമ സമിതി മകന് നടത്തിയ കൗൺസിലിംഗ് റിപ്പോർട്ടിൽ പറയുന്നു.

14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാലിത് കള്ളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാന്‍ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയുമായിരുന്നുവെന്ന് ആരോപിച്ച്‌ യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

Also Read: ഷോക്കേറ്റ് മരിച്ച അഞ്ജനയുടെ കുടുംബത്തിന് ‘ശാന്തിഭവനം’ വീടൊരുക്കും

ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്ക്കനുകൂലമായി മൊഴി നല്‍കിയിരുന്നു. കേസില്‍ ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക. കേസില്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ വാദം. കേസില്‍ വിവരം നല്‍കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായില്ലെന്ന് സി.ഡബ്യു.സി ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് എന്‍. സുനന്ദ പറഞ്ഞിരുന്നു. കുട്ടിയെ കൗണ്‍സിലിങ് നടത്തിയത് സി.ഡബ്യു.സിയിലെ സോഷ്യല്‍ വര്‍ക്കറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button