
റിയാദ്: സൗദിയിൽ പുതിയതായി 140 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലുപേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. 158 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,949ഉം രോഗമുക്തരുടെ എണ്ണം 3,55,706ഉം ആയി ഉയർന്നിരിക്കുന്നു. മരണസംഖ്യ 6295 ആയി.
രോഗ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1948 പേരിൽ 312 പേരുടെ നില ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
Post Your Comments