
മസ്‍കത്ത്: ഒമാനിൽ 172 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 130,780 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
1508 പേരാണ് ഇതിനകം ഒമാനിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. ആകെ രോഗികളില്‍ 1,23,024 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.07 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Post Your Comments