കൊല്ലം : കേരളത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തൃപ്പനയം ദേവീക്ഷേത്രത്തില്‍ നടന്ന ഭൂദാനയജ്ഞ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനായി പുതിയ നിയമ നിര്‍മ്മാണത്തിലൂടെ പാട്ട കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പിടിച്ചെടുക്കണമെന്നും കുമ്മനം പറഞ്ഞു.
പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ കഴിയില്ല. കൂടുതലുള്ള ഭൂമികള്‍ കണ്ടെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും കുമ്മനം പറഞ്ഞു. സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ് നിലപാട് സ്വീകരിച്ചത്. തോട്ടങ്ങള്‍ വീണ്ടും കൈവശം വയ്ക്കാന്‍ സ്വകാര്യ മുതലാളിമാര്‍ക്ക് അവസരം നല്‍കുന്നു. ഇതിനായി സര്‍ക്കാര്‍ സ്വയം കേസുകള്‍ തോറ്റ് കൊടുക്കുകയാണ്. ഇത് അനുവദിച്ചുകൂടാ. കേരളത്തില്‍ മൂന്നര ലക്ഷം പേര്‍ ഭൂരഹിതരാണ്. ഇവരെ കണ്ടില്ലെന്ന് നടിയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments