KeralaNattuvarthaLatest NewsNews

സി.പി.എമ്മിന് ‘ചെന്നിത്തല’ തലവേദനയായി, ഒടുവിൽ കൈകഴുകി; ഭരണം ബി.ജെ.പിക്ക്

കോണ്‍ഗ്രസ് പിന്തുണയില്‍ കിട്ടിയ പ്രസിഡന്റ് പദവി സിപിഎം രാജിവെയ്ക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല- തൃപ്പെരുന്തുറയിൽ വിജയിച്ചത് സി.പി.എം ആയിരുന്നു. എന്നാൽ, ഇവിടം ഇനി ബി.ജെ.പി ഭരിക്കും. കോൺഗ്രസ് പിന്തുണയിൽ നേടിയ പഞ്ചായത്ത് ഭരണം വേണ്ടെന്ന് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയാണ് ഭരണം ബിജെപിക്ക് ലഭിച്ചത്.

ബിജെപി സ്ഥാനാർത്ഥിയായി ആശ്രമം വാർഡിൽ നിന്ന് ജയിച്ച ബിന്ദു പ്രദീപ് പ്രസിഡന്റ് ആകാനാണ് സാധ്യത. 18 അംഗ പഞ്ചായത്തിൽ ബിജെപി 6, യു ഡി എഫ് (കോൺഗ്രസ്)6, എൽഡിഎഫ് 5 കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

Also Read: കല്ലാറിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം; കൃഷി നശിപ്പിച്ചു‌

അധ്യക്ഷ പദവി പട്ടികജാതി വനിതാ സംവരണമാണ്. എന്നാൽ യു.ഡി.എഫിന് സംവരണ വിഭാഗത്തിൽ നിന്നുള്ള അംഗം ഇല്ല. അതേസമയം, സി.പി.എമ്മിനും ബി.ജെ.പിക്കും ഓരോ അംഗം വീതമുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അധികാരത്തിൽ വരാതിരിക്കാൻ യു.ഡി.എഫ് സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ പിന്തുണച്ചത്. എന്നാൽ, സംഭവം വിവാദമായതോടെയാണ് രാജി വെയ്ക്കാൻ സി.പി.എം തീരുമാനിച്ചത്.

ബി.ജെ.പി അധികാരത്തിൽ എത്താതിരിക്കാനാണ് സി.പി.എമ്മിന് പിന്തുണ നൽകിയതെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഏതായാലും വിവാദമായി തലവേദനയായ ‘ചെന്നിത്തല’ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സി.പി.എം.

shortlink

Related Articles

Post Your Comments

Related Articles


Back to top button