കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ തടസ്സമില്ലെന്ന് അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറലിൻ്റെ നിയമോപദേശം. നിയമസഭാ കാലയളവിൽ സ്പീക്കറെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത് സഭയോടുള്ള ആദരവ് കാരണമാണ് എന്ന് എ എസ് ജി വ്യക്തമാക്കി. നിയമസഭാ കാലയളവിൽ ചോദ്യം ചെയ്യലിനുള്ള സമൻസ് നൽകരുത് എന്ന് എ എസ് ജി കസ്റ്റംസിന് നൽകിയ നിയമോപദേശത്തിൽ പറഞ്ഞു.
Also related: അനുഷ്കയ്ക്കും വിരാടിനും പെൺകുഞ്ഞ്, സന്തോഷം പങ്കുവെച്ച് കുറിപ്പ്
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു നിയമ സ്പീക്കറെ ഏതെങ്കിലും ഒരു അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെ സംബന്ധിച്ച് അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറലിനോട് നിയമോപദേശം തേടിയത്.
Post Your Comments