Latest NewsKeralaNews

ഡോളര്‍ കടത്ത് കേസ്: കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്

ആദ്യ ഘട്ടത്തില്‍ രഹസ്യ മൊഴി വിട്ടു നില്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് നിലപാടെടുത്ത കസ്റ്റംസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു.

കൊച്ചി: കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. രഹസ്യമൊഴി ഇ.ഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് സ്വപ്‌ന കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാൽ, രഹസ്യ മൊഴി ലഭിക്കാത്തത് ഇ.ഡി അന്വേഷണത്തില്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

രഹസ്യ മൊഴി നല്‍കിയയാള്‍ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ കോടതിക്കും നിഷേധിക്കാനാവില്ല. രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് സ്വപ്‌നയുടെ ആരോപണം.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

അതേസമയം, ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്‌ന നല്‍കിയ രഹസ്യ മൊഴി ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പ് മൂലം കോടതി നല്‍കിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ രഹസ്യ മൊഴി വിട്ടു നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് നിലപാടെടുത്ത കസ്റ്റംസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇ.ഡിയുടെ ആവശ്യത്തെ എതിര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button