Latest NewsNewsCrime

പത്തു വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്

ലക്‌നൗ : പത്തു വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഇരുപതു വയസ്സുള്ള യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. യുപിയിലെ കാക്റൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. യുവാവ് ഒളിവിലാണ് ഉള്ളത് ഇപ്പോൾ.

കുട്ടിയുടെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അടുത്തുള്ള പാടത്ത് എത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയാണ് മാതാപിതാക്കളോട് സംഭവത്തെ കുറിച്ച്‌ പറയുന്നത്.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button