ന്യൂഡല്‍ഹി : കുട്ടികളുടെ ദൃശ്യങ്ങള്‍ വില്‍ക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്ത യുവാക്കള്‍ പിടിയില്‍. എന്‍ജിനീയറായ നീരജ് കുമാര്‍ യാദവ്, കുല്‍ജീത് സിങ് മക്കാന്‍ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയും വില്‍ക്കുകയും ചെയ്തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
യുവാക്കള്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിയ്ക്കുകയും വില്‍പന നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയവയിലൂടെയായിരുന്നു ഇവര്‍ പണമിടപാട് നടത്തിയിരുന്നത്. വില്‍പന നടത്താനുള്ള ഉള്ളടക്കങ്ങള്‍ ഇവര്‍ ഇസ്റ്റഗ്രാമിലൂടെ പരസ്യം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ യുവാക്കളെ കോടതി ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു.
Post Your Comments