കൊച്ചി: വൈറ്റില മേല്‍പ്പാലം വന്നിട്ടും ഗതാഗതകുരുക്ക് , പുതിയ ട്രാഫിക് പരിഷ്‌കരണം. മേല്‍പ്പാലം യാഥാര്‍ത്ഥ്യമായിട്ടും വൈറ്റിലയില്‍ ഗതാഗത തടസം പൂര്‍ണമായി മാറിയില്ല. പാലം തുറന്ന ഇന്നലെ രാത്രി വൈകിയും വൈറ്റിലയിലേക്കെത്തുന്ന റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കടവന്ത്രയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള വാഹനങ്ങള്‍ക്ക് പുതിയ സിഗ്‌നലില്‍ സമയം കുറവാണ്. ട്രാഫിക് എയ്ഡ് പോസ്റ്റും ഡിവൈഡറും ഒക്കെയായി ഇടുങ്ങിയ ജംഗ്ഷനില്‍ രണ്ട് വരിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് കടന്നു പോവുക പ്രയാസം. ഇതാണ് ഗതാഗതം തടസപ്പെടുത്തിയത്.
Read Also : പോലീസിന് നേരെ ഉണ്ടായ ഗുണ്ടാ ആക്രമണം; പിടിയിലായത് വൻ സെക്‌സ് റാക്കറ്റിലെ അംഗങ്ങൾ
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പാലത്തിനടിയിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ക്രോസിംഗ് പൊലീസ് അടച്ചു. ഒരാഴ്ചത്തെ പരീക്ഷണത്തിനൊപ്പം പ്രശ്‌നം എങ്ങനെ തീര്‍ക്കാമെന്ന് ചര്‍ച്ച ചെയ്യാന്‍ ട്രാഫിക്ക് കമ്മീഷണര്‍ പിഡബ്ല്യുഡിക്ക് കത്തയച്ചിട്ടുണ്ട്. ജംഗ്ഷനിലെ പുതിയ ട്രാഫിക് സംവിധാനവുമായി യാത്രക്കാര്‍ പരിചയിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൂട്ടല്‍.
Leave a Comment