KeralaLatest NewsNews

വനപാലകർക്കു നേരെ കടുവയുടെ ആക്രമണം

കൽപറ്റ: കടുവയെ കാട്ടിലേക്ക് തുരത്താൻ ഇറങ്ങിയ വനപാലകർക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നു. പുൽപ്പള്ളി കൊളവളളി മേഖലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. റെയ്ഞ്ച് ഓഫീസർ ടി. ശശികുമാറിനാണ് പരിക്കേറ്റത്. പ്രദേശത്ത് ദിവസങ്ങളായി കടുവ ശല്യം ഉള്ളതാണ്. ആട്, നായ എന്നിവയെ കൊന്നിരുന്നു. ഇതേതുടർന്ന് കൊളവള്ളി പ്രദേശത്ത് ജനങ്ങൾ ഭീതിയിലായിരുന്നു. ഇതിനിടയിലാണ് കടുവയെ തുരത്താൻ വനപാലകർ എത്തുകയുണ്ടായത്.

പരിക്കേറ്റ ശശികുമാറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഇതിന് മുമ്പും ഇദ്ദേഹത്തിന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button